Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Flyover

Thrissur

ക​ല്ലേ​റ്റും​ക​ര പ​ള്ളി​ന​ട​യി​ല്‍ റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ലനി​ര്‍​മാ​ണത്തിനു തുടക്കം

ക​ല്ലേ​റ്റും​ക​ര: ക​ല്ലേ​റ്റും​ക​ര - പാ​റേ​ക്കാ​ട്ടു​ക​ര പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ല്‍ ക​ല്ലേ​റ്റും​ക​ര പ​ള്ളി​ന​ട​യി​ല്‍ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി. ക​ഴി​ഞ്ഞ മാ​സം മു​ത​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലും മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്ക​ലും ആ​രം​ഭി​ച്ചി​രു​ന്നു. മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​യി യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ക്കു​ന്ന ജോ​ലി​യാ​ണ് ആ​രം​ഭി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ഫെ​ബ്രു​വ​രി​യി​ല്‍ ചേ​ര്‍​ന്നി​രു​ന്നു.

റെ​യി​ല്‍​വേ പാ​ള​ത്തി​നു കു​റു​കേ പാ​ലം വേ​ണ​മെ​ന്ന പ​രി​സ​ര​വാ​സി​ക​ളു​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യ ആ​വ​ശ്യ​മാ​ണ് യ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്. റെ​യി​ല്‍​വേ നേ​രി​ട്ടു​ന​ട​ത്തു​ന്ന മേ​ര്‍​പ്പാ​ല നി​ര്‍​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല കേ​ര​ള റെ​യി​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ്് കോ​ര്‍​പ​റേ​ഷ​നാ​ണ്. ഒ​രു വ​ര്‍​ഷ​മാ​ണ് നി​ര്‍​മാ​ണ കാ​ലാ​വ​ധി. നി​ല​വി​ല്‍ ഗേ​റ്റു​വ​ഴി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ന്നു​ണ്ടെ​ങ്കി​ലും വൈ​കാ​തെ ഗേ​റ്റ് പൂ​ര്‍​ണ​മാ​യി അ​ട​ച്ച് ബ​ദ​ല്‍ ഗ​താ​ഗ​ത​സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും.

പാ​ലം നി​ര്‍​മാ​ണ​ത്തി​നാ​യി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഭൂ​മി 3.12 കോ​ടി രൂ​പ ന​ല്‍​കി​യാ​ണ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​ത്. മേ​ല്‍​പാ​ലം നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന മു​റ​യ്ക്ക് നി​ല​വി​ലെ ഗേ​റ്റ് അ​ട​ച്ചി​ടും. ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ കൊ​ട​ക​ര-​കൊ​പ്ര​ക്ക​ളം വ​ഴി​യും വ​ല്ല​ക്കു​ന്ന് മു​രി​യാ​ട് വ​ഴി​യും വി​ടും. മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ ക​ല്ലേ​റ്റും​ക​ര ബൈ​പാ​സ് വ​ഴി തി​രി​ച്ചു​വി​ടും. വൈ​ദ്യു​തി ലൈ​നു​ക​ള്‍ മാ​റ്റു​ന്ന ജോ​ലി​ക​ള്‍ ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up